Quantcast

'ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടം': സാദിഖലി ശിഹാബ് തങ്ങൾ

'നവകേരളത്തിൻ്റെ പുരോഗതിയിലും കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ ആര്യാടന് സാധിച്ചു'

MediaOne Logo

ijas

  • Updated:

    2022-09-25 05:16:29.0

Published:

25 Sept 2022 10:44 AM IST

ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടം: സാദിഖലി ശിഹാബ് തങ്ങൾ
X

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ വേർപ്പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവകേരളത്തിൻ്റെ പുരോഗതിയിലും കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം കർമ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകർഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ദേഹത്തിന്‍റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങൾ പറഞ്ഞു.

TAGS :

Next Story