Quantcast

'പണിയില്ലാത്തത് കൊണ്ടാണ് ഡിപ്രഷനും മൂഡ് സ്വിങ്സും വരുന്നത്'; മാനസികാരോഗ്യ പ്രശ്നങ്ങളെ നിസാരവത്കരിച്ച് നടി കൃഷ്ണപ്രഭ

കൃഷ്ണപ്രഭയുടെ അഭിപ്രായത്തിനെതിരെ മാനസികാരോ​​ഗ്യ വിദ​ഗ്ധർ ഉൾപ്പടെ രം​ഗത്തു വന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-10-12 06:08:21.0

Published:

12 Oct 2025 11:00 AM IST

പണിയില്ലാത്തത് കൊണ്ടാണ് ഡിപ്രഷനും മൂഡ് സ്വിങ്സും വരുന്നത്; മാനസികാരോഗ്യ പ്രശ്നങ്ങളെ നിസാരവത്കരിച്ച് നടി കൃഷ്ണപ്രഭ
X

കോഴിക്കോട്: മാനസികാരോഗ്യ പ്രശ്നങ്ങളെ നിസാരവത്കരിച്ചുള്ള നടി കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തിന് നേരെ പരക്കെ വിമർശനം. 'യെസ് 27' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി കൃഷ്ണപ്രഭയുടെ വിവാദപരാമർശം. ഡിപ്രഷനും മൂഡ് സ്വിങ്സും എല്ലാം വരുന്നത് പണിയില്ലാത്തത് കൊണ്ടാണ് തനിക്ക് സമയം പോവാൻ യാതൊരു പ്രയാസവുമില്ലെന്നും കൃഷ്ണപ്രഭ അഭിമുഖത്തിൽ പറയുന്നുണ്ട്.

കൃഷ്ണപ്രഭയുടെ വാക്കുകൾ

" ഇപ്പോൾ ഉള്ള ആളുകൾ പറയുന്നത് കേൾക്കാം ഓവർ തിങ്കിങ്ങ് ആണ് ഡിപ്രഷൻ വരുന്നു എന്നൊക്കെ . എന്തൊക്കെയോ പുതിയ വാക്കുകളൊക്കെ വരുന്നുണ്ടല്ലോ... മൂഡ് സ്വിങ്‌സ് എന്നൊക്കെ പറയുന്നത് കേൾക്കാം. ഞങ്ങൾ വെറുതെ കളിപ്പിച്ച് പറയും, പണ്ടത്തെ വട്ട് തന്നെ, ഇപ്പോൾ ഡിപ്രഷൻ. പുതിയ പേരിട്ടു. അതൊക്കെ വരാൻ കാരണം പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്. എപ്പോഴും മനുഷ്യൻ ബിസിയായി ഇരുന്നാൽ കുറേ കാര്യങ്ങൾക്ക് പരിഹാരമുണ്ടാവും. "

കൃഷ്ണപ്രഭയുടെ അഭിപ്രായ പ്രകടനത്തിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. മാനസികാരോ​ഗ്യ വിദ​ഗ്ധർ വരെ കൃഷ്ണപ്രഭയുടെ അഭിപ്രായത്തിനെതിരെ രം​ഗത്തുവന്നിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും പണിയില്ലാത്തവർക്ക് മാത്രമല്ല ഡിപ്രഷൻ വരുന്നതെന്നും പറഞ്ഞ് നിരവധി പേരാണ് നടിയുടെ അഭിപ്രായത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചിരിക്കുന്നത്.

TAGS :

Next Story