Quantcast

ദേശീയ പതാകയെ അവഹേളിച്ചു; തിരുവനന്തപുരത്ത് എ.എ.പി നേതാക്കൾക്കെതിരെ കേസ്

കേസ് ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

MediaOne Logo

Web Desk

  • Published:

    27 March 2024 5:50 PM IST

ദേശീയ പതാകയെ അവഹേളിച്ചു;  തിരുവനന്തപുരത്ത് എ.എ.പി നേതാക്കൾക്കെതിരെ കേസ്
X

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചതിന് എ.എ.പി സംസ്ഥാന നേതാക്കൾക്കെതിരെ കേസ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബി.ജെ.പി ഓഫീസീലേക്ക് നടത്തിയ മാർച്ചിനിടെയാണ് കേസിനാസ്പദമായ സംഭവം.

മാർച്ചിനിടെ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചെന്നാണ് എഫ്.ഐ.ആർ. ദ പ്രവെൻഷൻ ഓഫ് ഇൻസൾട്‌സ് ടു നാഷനൽ ഹോണർ ആക്ടിന്റെ (1971) അടിസ്ഥാനത്തിലാണ് കേസ്. നേതാക്കളും പ്രവർത്തകരുമടക്കം പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എ.എ.പി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ, സെക്രട്ടറി നവീൻ ജയദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എന്നിവർ കേസെടുത്തവരിലുൾപ്പെടും . ബി.ജെ.പി പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തത്.

ഗതാഗത തടസ്സം സൃഷ്ടിക്കൽ, അധികൃതമായി സംഘം ചേരൽ എന്നീ വകുപ്പുകളിലും കേസെടുത്തിട്ടുണ്ട്.

TAGS :

Next Story