ടി.ജി മോഹൻദാസ്, അര്‍ജുന്‍ ആയങ്കി എന്നിവരുടെ അറസ്റ്റ് വാർത്തകൾ ഇല്ലാതെ ദേശാഭിമാനിയുടെ ഒന്നാം പേജ്
സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങളെല്ലം അറസ്റ്റുകൾക്ക് മുൻപേജിൽ വലിയ പ്രാധാന്യം നൽകിയപ്പോൾ, ദേശാഭിമാനിയിൽ ഈ വാർത്തകൾ ഉള്ളിലെ പേജുകളിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്

തിരുവനന്തപുരം: സംസ്ഥാത്തെ പ്രധാനപ്പെട്ട രണ്ട് അറസ്റ്റ് സംഭവങ്ങൾ ഒരേദിവസം നടന്നിട്ടും 'ദേശാഭിമാനി'യുടെ മുൻപേജിൽ ഇടം ലഭിക്കാത്തത് ചർച്ചയാകുന്നു. വിദ്വേഷപ്രചാരകനും ആര്‍എസ്എസ് നേതാവുമായ ടി.ജി മോഹൻദാസിന്റെയും ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെയും അറസ്റ്റ് വാർത്തയാണ് ഇന്നിറങ്ങിയ(തിങ്കളാഴ്ച-10-08-2026)) സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജില്‍ ഇടംപിടിക്കാതെ പോയത്. രണ്ടു പേരെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങളെല്ലാം ഈ രണ്ട് പ്രധാന അറസ്റ്റുകൾക്ക് മുൻപേജിൽ വലിയ പ്രാധാന്യം നൽകിയപ്പോൾ, ദേശാഭിമാനിയിൽ ഈ വാർത്തകൾ ഉള്ളിലെ പേജുകളിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പരാതി കൊടുത്തിട്ടും ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്ത നടപടി ദേശാഭിമാനി വളരെ പ്രധാന്യത്തോടെ കൊടുത്തിരുന്നുവെന്നും എന്നാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ വാര്‍ത്തയില്‍ ഗൗരവം കാണുന്നില്ലെന്നുമാണ് പലരും ഉന്നയിക്കുന്നത്.
സിജെപി സമരത്തില്‍ പങ്കെടുത്ത വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച പ്രസംഗത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ആർ.എസ്.എസ് അനുകൂല പ്രഭാഷകനായ ടി.ജി. മോഹൻദാസിനെ ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം ദിവസങ്ങളായി കേരള പൊലീസ് തേടിയ അർജുൻ ആയങ്കി ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ അറസ്റ്റിലായത്. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അർജുനെ പിടികൂടിയത്.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരു
Adjust Story Font
16

