'സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും നിയമനാംഗീകാരം നൽകുന്നില്ല'; പരാതിയുമായി അധ്യാപകര്‍
പാലക്കാട് കാവശ്ശേരി അക്കര എൻഎംയുപി സ്കൂളിലെ 10 അധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റൻ്റിനുമാണ് നിയമനം നൽകാത്തത്

പാലക്കാട്: സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നില്ലെന്ന് പരാതി . പാലക്കാട് ജില്ലയിലെ കാവശ്ശേരി അക്കര എൻഎംയുപി എയ്ഡഡ് സ്കൂളിലെ 10 അധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റൻ്റിനുമാണ് നിയമനം നൽകാത്തത്. പൊതു വിദ്യാഭ്യാസ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും നിയമനം നൽകാൻ നിർദേശം നൽകിയിട്ടും ആലത്തൂർ എഇഒ നിയമനം നൽകുന്നില്ലെന്നാണ് ആരോപണം.ഉത്തരവ് വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട സ്കൂൾ മാനേജർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2025 ജനുവരി ഏഴിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ ആലത്തൂർ ഉപജില്ലയിലെ കാവശ്ശേരി അക്കര എൻഎംയുപി സ്കൂളിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്ന് നിർദേശിക്കുന്നുണ്ട്. ഇത് നടപ്പിലാക്കാത്തതിനെ തുടർന്ന് സിഎം പോർട്ടലിൽ സ്കൂൾ മാനേജർ പരാതി നൽകി. തുടർന്ന് മെയ് 31 ന് ഉത്തരവ് വേഗത്തിൽ നടപ്പിലാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ആലത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി. വിഷയത്തിൽ വിശദമായ പരിശോധന നടത്തി ജൂൺ 11 ന് പാലക്കാട് DDE ഉത്തരവിറക്കിയിട്ടും നിയമനം നൽകുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു.
വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അധ്യാപകർ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.കൊല്ലംങ്കോട് എം ഇ ഒക്ക് ആലത്തൂർ ഉപജില്ലയുടെ അധിക ചുമതലകൂടി നൽകിയിട്ടുണ്ടെന്നും ഫയൽ നീക്കം വേഗത്തിലാകുമെന്നും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Adjust Story Font
16

