ദേവസ്വം ബോർഡ് അംഗം അജികുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം
പോറ്റിയിയിൽ നിന്ന് പണം വാങ്ങി ബ്രാഞ്ച് സെക്രട്ടറിക്ക് വീട് വെച്ചു നൽകി

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് പണം വാങ്ങി സി പി ഐ ബ്രാഞ്ച് സെക്രട്ടറിക്ക് അജികുമാറിന്റെ നേതൃത്വത്തിൽ വീട് വെച്ചു നൽകുകയും ചെയ്തു. എ അജികുമാറിനെതിരെ സി പി ഐ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. പാർട്ടി അംഗത്തിന് വീട് നിർമ്മിച്ചു നൽകിയത് പാർട്ടിയെ അറിയിച്ചില്ല. ബോർഡ് അംഗത്വം ഉപയോഗിച്ച് അനാവശ്യ സാമ്പത്തിക ഇടപെടലുകൾ നടത്തുന്നുവെന്നും അജികുമാറിനെതിരെ പാർട്ടിയിൽ വിമർശനം.
തിരുവിതാംകൂർ ദേവസ്വം ബോർഡ്ഗം എ അജികുമാറിൻ്റെ കുടുംബ ക്ഷേത്രമായ കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു വീട് നിർമാണം നടത്തിയത്.ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഗോപിക്കാണ് വീട് നിർമിച്ച് നൽകിയത്. യു പ്രതിഭ എം എൽ എ.യാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. അറക്കൽ ക്ഷേത്രത്തിലെ ചുറ്റുവിളക്കു സമർപ്പണവും നടത്തിയത് ഉണ്ണികൃഷ്ണൻ അടക്കമുള്ള സംഘമാണ്. വീടിന്റെ താക്കോൽദാനത്തിൽ യു പ്രതിഭ എം എൽ എ, ബിജെപി, എസ്എൻഡിപി നേതാക്കളും പങ്കെടുത്തു. അനനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ സി പി ഐ ജില്ല കൗൺസിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് അജികുമാർ.
Adjust Story Font
16

