Quantcast

ശബരിമലയിൽ പ്രതിദിനം 25,000 തീർഥാടകർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. അപകട സാഹചര്യo ഒഴിവായാൽ പമ്പ സ്നാനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-30 10:27:58.0

Published:

30 Oct 2021 3:50 PM IST

ശബരിമലയിൽ പ്രതിദിനം 25,000 തീർഥാടകർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി
X

ശബരിമലയിൽ പ്രതിദിനം 25,000 തീർഥാടകർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. അപകട സാഹചര്യo ഒഴിവായാൽ പമ്പ സ്നാനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പുനലൂർ മൂവാറ്റുപുഴ റോഡ് വികസനം തീർത്ഥാടകരുടെ യാത്രയ്ക്ക് തടസമാക്കാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലകാലം ആരംഭിക്കാനിരിക്കേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് പമ്പയില്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടന്നത്.

TAGS :

Next Story