Quantcast

'പൊന്നാനിയിൽ മുസ്‌ലിം വോട്ടുകൾ കിട്ടിയില്ല': സി.പി.എം മേഖലാ റിപ്പോർട്ട്

'എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രചാരണങ്ങളിൽ വേണ്ടത്ര സജീവമായില്ല'

MediaOne Logo

Web Desk

  • Updated:

    2024-07-08 09:27:41.0

Published:

8 July 2024 12:30 PM IST

CPM
X

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മുസ്‌ലിം വോട്ടുകൾ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെന്ന് സി.പി.എം മേഖലാ റിപ്പോർട്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കമുള്ള യുവജനങ്ങൾ പ്രചാരണങ്ങളിൽ വേണ്ടത്ര സജീവമായില്ലെന്നും വിമർശനമുണ്ട്. ഇന്നലെ തിരൂരിൽ ചേർന്ന മേഖലാ റിപ്പോർട്ടിങിലാണ് വിമർശനം.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. തെറ്റുകൾ തിരുത്തി വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നോട്ടു പോകാനാണ് പാർട്ടിയുടെ തീരുമാനം.

TAGS :

Next Story