Quantcast

'ബഹുമാനിച്ചില്ല': ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദനം

ഇന്ധനം നിറക്കാൻ വന്നയാളെ ബഹുമാനിച്ചില്ല എന്നു പറഞ്ഞു സിദ്ദിഖിനെ മർദിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-07-06 09:35:44.0

Published:

6 July 2021 1:50 PM IST

ബഹുമാനിച്ചില്ല: ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദനം
X

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മർദനമേറ്റത്. ഇന്ധനം നിറക്കാൻ വന്നയാളെ ബഹുമാനിച്ചില്ല എന്നു പറഞ്ഞു സിദ്ദിഖിനെ മർദിക്കുകയായിരുന്നു.

കൊല്ലം പള്ളിമുക്കിലെ പമ്പിലെ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കൈക്കും കാലിനും സ്വാധീനമില്ല. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ല എന്ന ആക്ഷേപമുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.

TAGS :

Next Story