Quantcast

ദിലീപ് ആറ് ഫോണുകൾ കൈമാറണം: ഹൈക്കോടതി

തിങ്കളാഴ്ച മുദ്രവെച്ച കവറിൽ രജിസ്റ്റാർ ജനറലിന് ഫോൺ കൈമാറാനാണ് ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2022-01-29 07:05:37.0

Published:

29 Jan 2022 7:01 AM GMT

ദിലീപ് ആറ് ഫോണുകൾ കൈമാറണം: ഹൈക്കോടതി
X

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വാദങ്ങൾക്ക് തിരിച്ചടി. ആറ് ഫോണുകൾ കൈമാറണമെന്ന് കോടതി. തിങ്കളാഴ്ച രാവിലെ 10.15 നുള്ളിൽ മുദ്രവെച്ച കവറിൽ രജിസ്റ്റാർ ജനറലിന് ഫോൺ കൈമാറാനാണ് ഉത്തരവ്. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഫോൺ മുബൈയിലാണെങ്കിൽ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി നിർദേശിച്ചു. ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. എം ജി റോഡില് വെച്ച് ദിലീപ് , അനൂപ്, സുരാജ് എന്നിവർ 2017 ൽ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രമാണ്. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ല- പ്രോസിക്യൂഷൻ വാദിച്ചു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി ഗോപിനാഥാണ് പ്രത്യേക സിറ്റിങ്ങായി ഹർജി പരിഗണിക്കുന്നത്. ദിലീപിനായി അഡ്വ. ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരാകുന്നത്. തൃശൂരിൽ മറ്റൊരു കേസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസോസിയേറ്റ്സിലെ മറ്റൊരു അഭിഭാഷകനാണ് വെള്ളിയാഴ്ച ഹാജരായിരുന്നത്.

TAGS :

Next Story