Quantcast

പി.സി ജോർജിനെതിരായ വിദ്വേഷ പരാതിയിൽ നടപടിയില്ല, പാരഡി ഗാനത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ്: ദിനു വെയിൽ

ഒരു ബിജെപി ഭരണകൂടം നിലവിലുള്ള സംസ്ഥാനത്തേക്കാൾ വേഗത്തിൽ, ഒരു ഇടതുപക്ഷ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒരു പാരഡി ഗാനത്തിന് മുകളിൽ അനാവശ്യ നിയമ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-18 05:35:02.0

Published:

18 Dec 2025 11:03 AM IST

പി.സി ജോർജിനെതിരായ വിദ്വേഷ പരാതിയിൽ നടപടിയില്ല, പാരഡി ഗാനത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ്: ദിനു വെയിൽ
X

കോഴിക്കോട്: പി.സി ജോർജ് നടത്തിയ മതസ്പർദ്ധക്ക് എതിരെ നൽകിയ പരാതികളിലൊന്നിൽ പോലും നടപടിയെടുക്കാത്തവരാണ് ഒരു പാരഡി ഗാനത്തിനെതിരെ മതസ്പർദ്ധ വകുപ്പുകൾ എളുപ്പത്തിൽ ചാർത്തി കേസെടുത്തതെന്ന് സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ. പരാതി ലഭിച്ചതിന് പിന്നാലെ പാരഡി ഗാനത്തിന് ക്രിമിനൽ വകുപ്പുകൾ ചാർത്തി കേസെടുക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് വളം വെച്ചു കൊടുക്കലാണ്. ഒരു ബിജെപി ഭരണകൂടം നിലവിലുള്ള സംസ്ഥാനത്തേക്കാൾ വേഗത്തിൽ, ഒരു ഇടതുപക്ഷ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒരു പാരഡി ഗാനത്തിന് മുകളിൽ അനാവശ്യ നിയമ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിൽ എന്തെങ്കിലും അപകീർത്തിപരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാമായിരുന്നു, തെരഞ്ഞെടുപ്പ് ചട്ട ലംഘനം ഉണ്ടെങ്കിൽ അങ്ങനെയും പരാതി നൽകാമായിരുന്നു. എന്നാൽ പ്രസ്തുത പാരഡി ഗാനത്തിന് എതിരെ അനാവശ്യമായി മതസ്പർദ്ധ സൃഷ്ടിക്കുന്നുവെന്ന പേരിൽ ഗുരുതര ക്രിമിനൽ വകുപ്പുകൾ ചാർത്തി കേസെടുക്കുന്നത്, യഥാർത്ഥത്തിൽ മതസൗഹാർദ്ദം സംരക്ഷിക്കുന്ന നടപടിയല്ല. മറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘ഹിന്ദു മത പീഡനം നടക്കുന്നേ, ഹിന്ദുക്കൾ ഒന്നിക്കണേ' എന്ന വ്യാജ നരേറ്റീവിന് വളം വെച്ചു കൊടുക്കലാണ്. ഈ കേസിനാൽ ലാഭം ഉണ്ടാക്കാൻ പോകുന്നത് ഉറപ്പായും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു

ദിനു വെയിലിന്റെ കുറിപ്പിന്റെ പൂർണരൂപം:

"പോറ്റിയെ കേറ്റിയെ" എന്ന പാരഡി ഗാനത്തിൽ എന്തെങ്കിലും അപകീർത്തിപരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാമായിരുന്നു, തിരഞ്ഞെടുപ്പ് ചട്ട ലംഘനം ഉണ്ടെങ്കിൽ അങ്ങനെയും പരാതി നൽകാമായിരുന്നു. എന്നാൽ പ്രസ്തുത പാരഡി ഗാനത്തിന് എതിരെ അനാവശ്യമായി മതസ്പർദ്ധ സൃഷ്ടിക്കുന്നുവെന്ന പേരിൽ ഗുരുതര ക്രിമിനൽ വകുപ്പുകൾ ചാർത്തി കേസെടുക്കുന്നത്, യഥാർത്ഥത്തിൽ മതസൗഹാർദ്ദം സംരക്ഷിക്കുന്ന നടപടിയല്ല. മറിച്ച് അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘ഹിന്ദു മത പീഡനം നടക്കുന്നേ, ഹിന്ദുക്കൾ ഒന്നിക്കണേ " എന്ന വ്യാജ നരേറ്റീവിന് വളം വെച്ചു കൊടുക്കലാണ്. ഈ കേസിനാൽ ലാഭം ഉണ്ടാക്കാൻ പോകുന്നത് ഉറപ്പായും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് .

പി . സി. ജോർജ് നടത്തിയ മത സ്പർദ്ധക്ക് എതിരെ പരാതി നൽകിയവരിൽ ഒരാളാണ് ഞാനും. എന്നാൽ നാളിതുവരെയായി ആ പരാതികളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.അതേസമയം, ഒരു പാരഡി ഗാനത്തിനെതിരെ പരാതി ലഭിച്ച തുടർ ദിവസത്തിൽ തന്നെ ഗുരുതരമായ മതസ്പർദ്ധ വകുപ്പുകൾ എളുപ്പത്തിൽ ചാർത്തി . ഒരു ബി ജെ പി ഭരണകൂടം നിലവിലുള്ള സംസ്ഥാനത്തേക്കാൾ വേഗത്തിൽ, ഒരു ഇടതുപക്ഷ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒരു പാരഡി ഗാനത്തിന് മുകളിൽ അനാവശ്യ നിയമ നടപടികൾ സ്വീകരിച്ചു

TAGS :

Next Story