വാൻഹായ് കപ്പലിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും താപവർധനവ്; മുന്നറിയിപ്പ് നൽകി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്
കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിദ്യം ഉണ്ട്

തിരുവനന്തപുരം: തീപിടിത്തമുണ്ടായ വാൻഹായ് കപ്പലിൽ തീയണയ്ക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്(ഡിജിഒഎസ്). കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിദ്യം ഉണ്ട്. ഇന്ധന ടാങ്കുകൾക്ക് ചുറ്റുമുള്ള താപ പ്രവർത്തനം തുടരുന്നതിന് തെളിവാണിത്. താപ വർദ്ധന ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്നും കപ്പൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംങ് മുന്നറിയിപ്പ് നൽകി.
ഇപ്പോൾ കേരള തീരത്ത് നിന്നും 38 മുതൽ 40 നോട്ടിക്കൽ മൈൽ അകലേയാണ് കപ്പൽ ഉള്ളത്. കഴിഞ്ഞ ദിവസം ഇത് 43 നോട്ടിക്കൽ മൈൽ അകലെയായിരുന്നു.
കപ്പലിനെ വലിയൊരു വടം ഉപയോഗിച്ച് കെട്ടിനിർത്തിയിട്ടുണ്ട്.എങ്കിൽപോലും ആശങ്ക തുടരുകയാണെന്ന് ഡിജിഒഎസ് പറയുന്നു.
തീ നിയന്ത്രണ സംവിധാനം മെച്ചപ്പെട്ടെങ്കിലും കാലാവസ്ഥയും മറ്റു ഘടകങ്ങളും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കേരളതീരത്ത് അതിശക്തമായ മഴയും കടൽക്ഷോഭവും ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഇതെല്ലാം കണരക്കിലെടുത്ത് കപ്പൽ ഉൾക്കടലിലേക്ക് സുരക്ഷിതമായി മാറ്റേണ്ട അടിയന്ത്ര സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

