Quantcast

കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍: മിഥുന്‍ മാനുവല്‍ തോമസ്

'പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ'

MediaOne Logo

Web Desk

  • Published:

    2 May 2021 1:35 PM IST

കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍: മിഥുന്‍ മാനുവല്‍ തോമസ്
X

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. വോട്ടെണ്ണല്‍ പുരോഗമിക്കവേയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രതികരണം. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

"കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തെരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ 'എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ"- എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യുഡിഎഫും ബിജെപിയും പ്രചാരണ വിഷയമായി ശബരിമല മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളൊന്നും ജനങ്ങളെ സ്വാധീനിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്.

കേരള ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ്. അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടെടുപ്പ് ദിവസം പറയുകയുണ്ടായി. ധര്‍മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ...

Posted by Midhun Manuel Thomas on Saturday, May 1, 2021

Next Story