സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ
സനൽ കുമാറിനെ കൊച്ചിയിലെത്തിക്കാനായി എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സഹാറിലേക്ക് തിരിച്ചു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സനൽ കുമാറിനെ മഹാരാഷ്ട്രയിലെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരാതിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര പൊലീസ് സനൽ കുമാറിനെ തടഞ്ഞുവെച്ചത്.
സനൽ കുമാറിനെ കൊച്ചിയിലെത്തിക്കാനായി എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സഹാറിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് അമേരിക്കയിൽ നിന്നെത്തിയ സനലിനെ മുംബൈയിൽ കസ്റ്റഡിയിൽ എടുത്തത്.
നടിയെ ടാഗ് ചെയ്തുകൊണ്ട് ഒട്ടേറെ പോസ്റ്റുകൾ സനൽ കുമാർ സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്.
Next Story
Adjust Story Font
16

