വന്യജീവി ആക്രമണം നേരിടാൻ വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ അതോറിറ്റി
വയനാട് കലക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്.

തിരുവനന്തപുരം: വന്യജീവി ആക്രമണം നേരിടാൻ വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ അതോറിറ്റി. വയനാട് കലക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. വയനാട്ടിൽ നിരന്തരം വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജനുവരി 24ന് ആദിവാസി സ്ത്രീയായ രാധയെ നരഭോജി കടുവ കൊലപ്പെടുത്തിയിരുന്നു. 26ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് വന്യജീവി ആക്രമണം നേരിടാൻ പണം അനുവദിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടത്. വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.
Next Story
Adjust Story Font
16

