അടിമാലി സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കൽ; അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ
'സ്കൂളിന്റെ പ്രവർത്തനം നിരീക്ഷിക്കും'

ഇടുക്കി: അടിമാലി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയ സംഭവത്തിൽ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ. സ്കൂളിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ മാസാമാസം പരിശോധന നടത്തും.
സ്ഥലം മാറിപ്പോയെങ്കിലും സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് ഉത്തരവാദിത്തമുണ്ട്. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലും വിശദീകരണം ആവശ്യപ്പെടും. പരിശോധനയ്ക്ക് ഡിഡിഇ നേതൃത്വം നൽകുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയെന്നാരോപിച്ച് അടിമാലി ഗവ.ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. പിന്നാലെ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാൻ തീരുമാനിക്കുകയായിരുന്നു. ടിസി വാങ്ങി മടങ്ങിയ കുട്ടികളെതിരികെയെത്തിക്കും. 12 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് മീഡിയം നിലനിർത്തും
സംഭവത്തിൽ അന്വേഷിച്ചണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവുമാണ് സ്കൂളിലുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനം സ്കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.
Adjust Story Font
16

