Quantcast

'എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതില്‍ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ തര്‍ക്കം'; പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു

പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-12-27 09:25:21.0

Published:

27 Dec 2025 2:52 PM IST

എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതില്‍ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ തര്‍ക്കം; പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് പ്രസിഡന്റ് എസ്.ഗീത രാജിവെച്ചു. യുഡിഎഫിന് എസ്ഡിപിഐയുടെ പിന്തുണ വേണ്ടതില്ലായെന്ന നിലപാടിനെ തുടര്‍ന്നാണ് രാജി. പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്.

ഇതിന് പിന്നാലെ എതിര്‍പ്പറിയിച്ച് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി എസ്ഡിപിഐ വേണ്ടതില്ലെന്നാണ് ഭൂരിപക്ഷം പ്രാദേശികനേതാക്കളുടെയും അഭിപ്രായം. ഇതേ തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെയാണ് എസ്.ഗീത രാജിവെച്ചത്.

എസ്ഡിപിഐയുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമെന്നും അതിന് വിരുദ്ധമായി പ്രവർത്തിച്ച് പാർട്ടിക്ക് ക്ഷീണം വരുത്താതിരിക്കാനാണ് തങ്ങൾ രാജിയെക്കുറിച്ച് ആലോചിച്ചതെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു.

TAGS :

Next Story