Quantcast

കൃഷ്ണകുമാറിനെതിരായ പീഡന പരാതി: ബിജെപിയിൽ തർക്കം, പരാതിക്ക് പിന്നിൽ രാജീവ് ചന്ദ്രശേഖർ വിഭാഗമെന്ന് വി മുരളീധരൻ പക്ഷം

പാലക്കാട് സ്വദേശിയായ യുവതിയാണ്‌ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2025-08-27 06:11:52.0

Published:

27 Aug 2025 11:37 AM IST

കൃഷ്ണകുമാറിനെതിരായ പീഡന പരാതി: ബിജെപിയിൽ തർക്കം, പരാതിക്ക് പിന്നിൽ രാജീവ് ചന്ദ്രശേഖർ വിഭാഗമെന്ന് വി മുരളീധരൻ പക്ഷം
X

തിരുവനന്തപുരം: കൃഷ്ണകുമാറിനെതിരായ പീഡന പരാതിക്ക് പിന്നാലെ ബിജെപിയിൽ തർക്കം. പരാതിക്ക് പിന്നിൽ രാജീവ് ചന്ദ്രശേഖർ വിഭാഗമെന്ന് വി മുരളീധരൻ പക്ഷം ആരോപിച്ചു.

രാജീവ് ചന്ദ്രശേഖരന്റെത് വി.ഡി സതീശനുമായുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉയർന്നപ്പോൾ ഔദ്യോഗിക പക്ഷം മിണ്ടിയില്ലെന്നും ഇപ്പോൾ ഉള്ള നീക്കം പാർട്ടിയിലെ എതിർവിഭാഗത്തെ ഇല്ലാതാക്കാനാണെന്നും മുരളീധര പക്ഷം ആരോപിക്കുന്നു. വി. മുരളീധര പക്ഷത്തിലെ പ്രധാന നേതാവാണ് കൃഷ്ണകുമാര്‍.

പാലക്കാട് സ്വദേശിയായ യുവതിയാണ്‌ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി നല്‍കിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയിരുന്നത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്.

പരാതി പരിശോധിക്കാമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ഓഫീസ് നല്‍കിയ മറുപടി. അതേസമയം തനിക്കെതിരെയുള്ള ലൈംഗികപീഡനപരാതി കോടതി തള്ളിയതാണെന്ന സി. കൃഷ്ണകുമാറിന്റെ വാദം പൊളിഞ്ഞു. കോടതി തീർപ്പാക്കിയത് സ്വത്ത് തർക്കം. പീഡന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. ലൈംഗിക പീഡനപരാതി കോടതിക്ക് മുന്നിലെത്തിയില്ലെന്നും കൃഷ്ണകുമാര്‍ പിന്നീട് സമ്മതിച്ചു.

Watch Video Report


TAGS :

Next Story