Quantcast

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

കൊലക്കേസ് പ്രതിയാണെന്ന രീതിയിൽ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശാന്തകുമാർ മാധ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-08 08:49:32.0

Published:

8 April 2026 1:38 PM IST

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചു; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം
X

പത്തനംതിട്ട: അടൂരിലെ യുഡിഎ് സ്ഥാനാർഥി സി.വി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. തെരഞ്ഞെടുപ്പ് ചട്ടലം​ഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചെന്ന് കലക്ടർ പറഞ്ഞു.

ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന രീതിയിൽ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശാന്തകുമാർ മാധ്യങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.

വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിൽ സിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സിപിഐ ഉപരോധത്തെ തുടർന്ന് കസ്റ്റഡിയിലുള്ളവരെ നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു. 2008ലെ കല്ലേലി രാമചന്ദ്രൻ വധകേസിൽ ശാന്തകുമാർ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയുടെ ഉള്ളടക്കം.

TAGS :

Next Story