Quantcast

'ഒപ്പമുണ്ട് എപ്പോഴും' പദ്ധതിയുമായി കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി

പര സഹായമില്ലാതെ ജീവിക്കുന്നവരെ ആശുപത്രികളിലും അഭയ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനായാണ് "ഒപ്പമുണ്ട് എപ്പോഴും" പദ്ധതി ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-21 16:02:21.0

Published:

21 Jan 2023 4:00 PM GMT

ഒപ്പമുണ്ട് എപ്പോഴും പദ്ധതിയുമായി കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
X

കോഴിക്കോട് : അശരണർക്ക് 'ഒപ്പമുണ്ട് എപ്പോഴും' എന്ന പദ്ധതിയുമായി കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. ജില്ലയിൽ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും മറ്റും പര സഹായമില്ലാതെ ജീവിക്കുന്നവരെ ആശുപത്രികളിലും അഭയ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനായാണ് "ഒപ്പമുണ്ട് എപ്പോഴും" എന്ന പദ്ധതി ലക്ഷ്യമിടുന്നത്.

പാരാലീഗൽ വളണ്ടിയർമാർ , പൊലീസ്,സാമൂഹ്യ നീതിവകുപ്പ്, ഗവ.ഹോസ്പിറ്റൽ, വിവിധ സർക്കാർ സംവിധാനങ്ങൾ,കൗൺസിലർമാർ,സന്നദ്ധ സംഘടനകൾ, പ്രവർത്തകർ , നാട്ടുകാർ, എന്നിവരുടെ സഹകരണത്തോടെ ഇത് ചെയ്ത് വരുന്നത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് - വലിയങ്ങാടിയിൽ കടത്തിണ്ണയിൽ അഭയം പ്രാപിച്ച ഇതര സംസ്ഥാനക്കാരനെ വോഴ്സ് ഓഫ് കോഴിക്കോടിന്‍റെ പ്രവർത്തകർ ഏറ്റെടുക്കുകയും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.

TAGS :

Next Story