'എല്‍ഡിഎഫ് സർക്കാർ ദൈവങ്ങളോട് പോലും നീതി കാണിച്ചില്ല,പിന്നെയെങ്ങനെ ജനങ്ങളോട് നീതി പുലർത്തും'; ഡി.കെ ശിവകുമാർ
ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: എല്‍ഡിഎഫ് സർക്കാർ ദൈവങ്ങളോടുപോലും നീതി കാണിച്ചില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ദൈവത്തിനോട് പോലും നീതി ചെയ്യാൻ കഴിയാത്തവർക്കെങ്ങനെ ജനങ്ങളോട് നീതി പുലർത്താനാവും. ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരം പിടിച്ച് സർക്കാരുണ്ടാക്കുമെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനൊത്ത തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാൻ ദേശീയ നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെത്തും. കണ്ണൂർ , മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികൾ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഡി.കെ ശിവകുമാറും പര്യടനം നടത്തും.
Adjust Story Font
16

