Quantcast

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ ഡി.എം.കെ പിന്തുണ എൽ.ഡി.എഫിന്

ഇടുക്കി ജില്ലയിൽ 22000 അംഗങ്ങളും ഇരട്ടിയിലധികം അനുഭാവികളുമുണ്ടെന്നാണ് ഡി.എം.കെ ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം.

MediaOne Logo

Web Desk

  • Published:

    3 April 2024 6:36 AM IST

DMK Support LDF In Idukki constituency
X

പൂപ്പാറ: ഇടുക്കി ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിനെ പിന്തുണച്ച് ഡി.എം.കെ കേരളാ ഘടകം. പൂപ്പാറയിൽ ചേർന്ന ജില്ലാതല നേതൃയോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലയിൽ 22000 അംഗങ്ങളും ഇരട്ടിയിലധികം അനുഭാവികളുമുണ്ടെന്നാണ് ഡി.എം.കെ ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലങ്ങളിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെങ്കിലും ജില്ലയിൽ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാണ് എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു. എൽ.ഡി.എഫ് നേതാക്കൾ തങ്ങളെ സമീപിച്ചിരുന്നെന്നും നേതാക്കൾ വ്യക്തമാക്കി.

അതിർത്തി ഗ്രാമങ്ങളിലെ തമിഴ് വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് ഡി.എം.കെ നേതാക്കളുടെ വിശ്വാസം. അടുത്ത ദിവസം മുതൽ എൽ.ഡി.എഫിനൊപ്പം പ്രചാരണ രംഗത്തും ഡി.എം.കെ സജീവമാകും.

TAGS :

Next Story