Quantcast

'പിഎം ശ്രീ നടപ്പാക്കരുത്'; സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്

സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങൾ

MediaOne Logo
പിഎം ശ്രീ നടപ്പാക്കരുത്; സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്
X

മലപ്പുറം: ഒരു കാരണവശാലും പിഎം ശ്രീ നടപ്പാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ്. കഴിഞ്ഞ സർക്കാറാണ് പിഎം ശ്രീ നടപ്പാക്കിയത്. അന്ന് യൂത്ത് ലീഗ് ആയിരുന്നു അതിനെ ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ വരരുതെന്നാണ് ആഗ്രഹമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുനവ്വറലി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയും. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാനും യൂത്ത് ലീഗ് ഉണ്ടാകും. സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങൾ മുന്നറിയിപ്പ് നൽകി.

പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ ലീഗിൽ നേരത്തെ തന്നെ എതിർപ്പുയർന്നിരുന്നു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ പിഎം ശ്രീയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധ്യമെങ്കിൽ പിൻമാറുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

TAGS :

Next Story