Quantcast

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിന് നല്‍കി; തിരു. സർക്കാർ കണ്ണാശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ

അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2025-06-04 06:55:52.0

Published:

4 Jun 2025 11:41 AM IST

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിന്  നല്‍കി; തിരു. സർക്കാർ കണ്ണാശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ
X

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപിഴവ് വരുത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി. നീർക്കെട്ട് കുറയാൻ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നൽകുകയായിരുന്നു.

ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്.ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് മുന്നോടിയായി നല്‍കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്‍ നല്‍കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.


TAGS :

Next Story