Quantcast

ഇനി ഡോക്ടര്‍ ചിന്ത ജെറോം; ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

MediaOne Logo

ijas

  • Updated:

    2021-08-18 09:20:52.0

Published:

18 Aug 2021 9:11 AM GMT

ഇനി ഡോക്ടര്‍ ചിന്ത ജെറോം; ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി
X

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ഡോക്ടറേറ്റ്. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യു.ജി.സിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആർ.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

കേരള സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍' ഗവേഷണം നടത്തിയ ചിന്താ ജെറോം മുൻപ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 'ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന' 'അതിശയപ്പത്ത്' എന്നീ മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

കൊല്ലം ചിന്താ ലാന്‍റില്‍ അധ്യാപക ദമ്പതികളായ സി. ജെറോമിന്‍റെയും എസ്തർ ജെറോമിന്‍റെയും ഏകമകളാണ് ചിന്താ ജെറോം.

TAGS :

Next Story