Quantcast

ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ മർദിച്ചതിൽ പ്രതിഷേധം; പെരിന്തൽമണ്ണയിൽ ഡോക്ടർമാരുടെ സമരം

പെരിന്തൽമണ്ണ താലൂക്കിലെ സ്വകാര്യ ആശുപത്രിയിലെയും സർക്കാർ ആശുപത്രിയിലെയും ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    3 April 2026 9:24 AM IST

ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ മർദിച്ചതിൽ പ്രതിഷേധം;  പെരിന്തൽമണ്ണയിൽ ഡോക്ടർമാരുടെ സമരം
X

മലപ്പുറം: പെരിന്തൽമണ്ണയിൽ ഡോക്ടർമാരുടെ സമരം. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനി ജലീലിനെ ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. വീടിനോട് ചേർന്നുള്ള ക്ലിനിക്കിൽ എത്തിയ നാലു പേരാണ് മർദ്ദിച്ചത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.

കഴിഞ്ഞ ആഴ്ച ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ യുവതി രക്തസ്രാവത്തെ തുടർന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. പെരിന്തൽമണ്ണ താലൂക്കിലെ സ്വകാര്യ ആശുപത്രിയിലെയും സർക്കാർ ആശുപത്രിയിലെയും ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും

TAGS :

Next Story