Quantcast

വീട്ടമ്മയെ കടിച്ച വളർത്തു നായയെ യുവാക്കൾ വീട്ടിൽ കയറി അടിച്ചുകൊന്നതായി പരാതി

ഇതിന് മുമ്പും പലരെയും ആക്രമിച്ചതുകൊണ്ടാണ് വളർത്തുനായയെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-29 03:51:10.0

Published:

29 Jun 2023 2:25 AM GMT

dog attack
X

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

കൊല്ലം: കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളർത്തു നായയെ യുവാക്കൾ വീട്ടിൽ കയറി അടിച്ച് കൊന്നതായി പരാതി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതിന് മുമ്പും പലരെയും ആക്രമിച്ചതുകൊണ്ടാണ് വളർത്തുനായയെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

കൊല്ലം മയ്യനാട് കാരിക്കുഴി വയലിൽ പൊടിമോൾക്കാണ്‌ കഴിഞ്ഞ ദിവസം നായയുടെ കടി ഏറ്റത്. സമീപവാസി അനീഷയുടെ വളർത്തുനായയാണ് ആക്രമിച്ചത്. അമ്മയെ പട്ടി കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേർന്ന് അനീഷയുടെ വീട്ടിൽ എത്തി. കുട്ടികളുമായി കിടന്ന ഇവരുടെ വളർത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. ഇതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതിനൽകിയെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. വീട്ടുകാർ ഡിജിപിക്കും പരാതി നൽകി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് യുവാക്കൾക്ക് എതിരെ കേസ് എടുത്തത്. കുഴിച്ച് മൂടിയ സ്ഥലത്ത് നിന്ന് നായയുടെ ശരീരം പുറത്തെടുത്ത് പോസ്റ്റ്‌ മൊർട്ടo ചെയ്തു. അനീഷയുടെ വീട്ടിലെ നായകൾ സ്ഥിരമായി ആക്രമിക്കുന്നതിനാലാണ് ഇങ്ങനെ പ്രതികരിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. നായകളുടെ ആക്രമണം തടയാൻ അധികൃതരുടെ ഇടപെടൽ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.



TAGS :

Next Story