Quantcast

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരായ മൊഴി സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം, നോട്ടീസ് തള്ളി സ്പീക്കര്‍

കേന്ദ്ര ഏജന്‍സി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നതും കോടതിയുടെ പരിഗണനയിലുള്ളതുമായ കേസിന്‍റെ പേരില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-08-12 05:05:45.0

Published:

12 Aug 2021 4:51 AM GMT

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരായ മൊഴി സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം, നോട്ടീസ് തള്ളി സ്പീക്കര്‍
X

മുഖ്യമന്ത്രിക്കെതിരെ ഡോളർകടത്ത് കേസിലെ പ്രതിയുടെ മൊഴി നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ അസ്ഥിരപ്പെടുത്തുന്ന ഡോളർ കടത്തിൽ മുഖ്യമന്ത്രി ഉൾപ്പെട്ടെന്ന മൊഴി അതീവ ഗുരുതരമാണ്. ഇത് സഭ നിർത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. യുഎഇയിലേക്ക് മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നുള്ള സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകർപ്പ് മീഡിയവണാണ് പുറുത്തിവിട്ടത്.

അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. കേന്ദ്ര ഏജന്‍സി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നതും കോടതിയുടെ പരിഗണനയിലുള്ളതുമായ കേസിന്‍റെ പേരില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഒട്ടനവധി വിഷയങ്ങള്‍ നേരത്തെയും സഭയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ടെന്നും അനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

TAGS :

Next Story