ഡോ. എ. ബിജു കുമാറിനെ ഫിഷറീസ് സർവകലാശാല താത്കാലിക വിസിയായി നിയമിച്ചു
നിലവിലെ വിസി ഡോ. പ്രദീപ് കുമാർ ടി നാളെ വിരമിക്കും

തിരുവനന്തപുരം: കേരള സർവകലാശാല സീനിയർ പ്രൊഫസർ ഡോ. എ. ബിജു കുമാറിനെ ഫിഷറീസ് സർവകലാശാല താത്കാലിക വിസിയായി ഗവർണർ നിയോഗിച്ചു. നിലവിലെ വിസി ഡോ. പ്രദീപ് കുമാർ ടി നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
നിലവിൽ കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി വിഭാഗത്തിലെ താത്കാലിക മേധാവി കൂടിയാണ് ഡോ. എ. ബിജു കുമാർ. സാങ്കേതിക സര്‍വകലാശാലകളുടെ വിസി നിയമനം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്ന് നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫിഷറീസ് സർവകലാശാല താത്കാലിക വിസിയെ ഗവർണർ നിയമിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16

