ഡോ. സി.ആർ പ്രസാദ് മലയാളം സർവകലാശാല താത്കാലിക വൈസ് ചാൻസിലർ
സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നാണ് താത്കാലിക വിസിയെ ഗവർണർ നിയോഗിച്ചത്

തിരുവനന്തപുരം: ഡോ. സി.ആർ പ്രസാദ് മലയാളം സർവകലാശാല താത്കാലിക വൈസ് ചാൻസിലർ. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നാണ് താൽക്കാലിക വിസിയെ ഗവർണർ നിയോഗിച്ചത്. കേരള സർവകലാശാല പഠന ഗവേഷണകേന്ദ്രം മേധാവിയാണ് സി.ആർ പ്രസാദ്.
താൽക്കാലിക വി.സി ഡോ. എൽ. സുഷമ വിരമിച്ച സാഹചര്യത്തിലാണ് നടപടി. മൂന്നംഗ പാനലായിരുന്നു സർക്കാർ സമർപ്പിച്ചത്. സംസ്കൃത സർവകലാശാല അധ്യാപിക ഡോ. ലിസി മാത്യു, എംജി സർവകലാശാലയിലെ ഡോ. പി.എസ് രാധാകൃഷ്ണൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു.
Next Story
Adjust Story Font
16

