Quantcast

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ

നിലവിൽ കാലിക്കറ്റ് സർവകലാശാലയുടെ താത്ക്കാലിക വിസിയാണ്

MediaOne Logo

Web Desk

  • Updated:

    2026-01-21 14:44:30.0

Published:

21 Jan 2026 8:13 PM IST

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ
X

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു. നിലവിൽ കാലിക്കറ്റ് സർവകലാശാലയുടെ താത്ക്കാലിക വിസിയാണ്.

ഇൻ്റർവ്യൂവിൽ പങ്കെടുത്ത 35 പേരിൽ നിന്ന് അഞ്ചുപേരുടെ പേര് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഈ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ വൈസ് ചാൻസിലർ ആയി നിയമിക്കാൻ ഗവർണർ ഉത്തരവിട്ടത്. ഡോ. എം.കെ. ജയരാജ് പദവി ഒഴിഞ്ഞതിനെത്തുടർന്നായിരുന്നു താത്കാലിക നിയമനം.

TAGS :

Next Story