Quantcast

'സഹോദര സമുദായങ്ങളുടെ വികാരങ്ങളെ ബഹുമാനിക്കണം, സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണം': ഡോ.വി.പി ഷുഹൈബ് മൗലവി

നാടിൻ്റെ ശക്തിയായ യുവാക്കളെ വില കുറച്ച് കാണരുതെന്നും പാളയം ഇമാം

MediaOne Logo

Web Desk

  • Updated:

    2026-05-28 04:05:27.0

Published:

28 May 2026 9:34 AM IST

സഹോദര സമുദായങ്ങളുടെ വികാരങ്ങളെ ബഹുമാനിക്കണം, സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണം: ഡോ.വി.പി ഷുഹൈബ് മൗലവി
X

തിരുവനന്തപുരം: പരസ്പര സ്നേഹം ശക്തിപ്പെടുത്തി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് വശത്തു നിന്നുണ്ടായാലും പരാജയപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ.വി.പി ഷുഹൈബ് മൗലവി. പെരുന്നാൾ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കണം. അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം. സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണം. വേനൽ അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കും. അക്കാദമിക മികവ് മാത്രം നേടിയാൽ പോരാ മൗലികമായ ബോധവും ഉണ്ടാകണം. ധാർമികതയും സംസ്കാരവും ഉള്ള ഒരു ജനതയെ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് സർവ്വ വ്യാപിയായി ലഹരി മാഫിയ വ്യാപിക്കുന്നു. ലഹരിയിൽ നിന്ന് യുവതയെ പിന്തിരിപ്പിക്കണം. ലഹരിക്കെതിരെയുള്ള പോരാട്ടം തുടരണം.മയക്കുനെതിരായ സർക്കാർ പദ്ധതി ഓപ്പറേഷൻ തൂഫാൻ അഭിനന്ദനാർഹം. പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകും. നാടിൻ്റെ ശക്തിയായ യുവാക്കളെ വില കുറച്ച് കാണരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സഹോദര സമുദായങ്ങളുടെ വികാരങ്ങളെ നമ്മൾ ബഹുമാനിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്. തമാശക്ക് പോലും അങ്ങനെ ഒന്നും ചെയ്യരുത്. അവർ ആരാധിക്കുന്നവരെ അപമാനിക്കരുത്. ആടിനെ അറുത്ത് അതിന്റെ തലയെ വെച്ചുകൊണ്ടുള്ള ആഹ്ലാദം നടക്കാൻ പാടില്ലാത്തത് ആണ്. സാങ്കല്പിക രാഷ്ട്രീയ പാർട്ടി തുടങ്ങിയതായുള്ള പശ്ചാത്തലം നിലനിൽക്കുന്നു. ഈ വാർത്തകൾ ചില സന്ദേശങ്ങൾ നൽകുന്നു. ചെറുപ്പക്കാർ പലരും വിചാരിച്ച പോലെ അരാഷ്ട്രീയ യുവത്വം അല്ല. സങ്കല്പിക പാർട്ടി ആണെങ്കിലും പുരോഗമനം പറഞ്ഞപ്പോൾ ജനം ഒപ്പം നിന്നു. പുതിയ തലമുറ കൂടുതൽ ഇടപെടുന്നത് ഓൺലൈൻ ആണെങ്കിലും അവർ കാര്യങ്ങൾ അറിയുന്നുണ്ട്. യുവതയെ വില കുറച്ച് കാണരുതെന്നും ഇമാം പറഞ്ഞു.

TAGS :

Next Story