Magazine
2022-06-25T17:07:00+05:30
എന്താണ് ബഫർ സോൺ, പ്രതിഷേധം എന്തിന്? - എക്സ്പ്ലൈനർ
ദ്രൗപദി മുര്‍മു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയ നേതാവാണ് മുർമുവെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയ നേതാവാണ് മുർമുവെന്ന് പ്രധാനമന്ത്രിപറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രിയെ കൂടാതെ ബിജെപിയുടെ മുതിർന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരും പത്രിക സമർപ്പണത്തിനായി എത്തും. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്നും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ വ്യക്തമാക്കി. ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.
16