എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ്സിടിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
അതിവേഗത്തില്‍ ഓടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിക്കുകയായിരുന്നു

എറണാകുളം: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ്സിടിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. അതിവേഗത്തില്‍ ഓടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിക്കുകയായിരുന്നു. ചെല്ലാനത്ത് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.
റോഡരികിലൂടെ നടന്നു പോയ മൂന്നാം ക്ലാസ് വിദ്യാർഥിയെ നിയന്ത്രണം വിട്ട ബസ് ഇടിച്ചിടുകയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഡ്രൈവറുടെ നിയമലംഘനം പ്രകടമാണ്. അമിത വേഗതയില്‍ റോഡിന് പുറത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്നുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചു. നോർത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്റെ മകൻ എനോയ് ജൂഡ് ആണ് അപകടത്തിൽ മരിച്ചത്.
Next Story
Adjust Story Font
16

