നെടുമ്പാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു
കുന്നുകര തേയ്ക്കാനത്ത് ബൈജു ശിവന്‍റെ മകൻ ദേവസൂര്യയാണ് മരിച്ചത്

എറണാകുളം: നെടുമ്പാശ്ശേരിക്കടുത്ത് കുന്നുകരയില്‍ 14 വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കുന്നുകര തേയ്ക്കാനത്ത് ബൈജു ശിവന്റെ മകന്‍ ദേവസൂര്യയാണ് മരിച്ചത്.
കുന്നുകര ക്രിസ്തുരാജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞ് കൂട്ടുകാരനോടൊപ്പം ഊഴംകടവ് ഞങ്ങാട്ടി കടവില്‍ കുളിക്കാനിറങ്ങിയതാണ്.
Next Story
Adjust Story Font
16

