Quantcast

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്‌കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ

മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചിരുന്നു. ഇതിൽ കുപിതനായ അരുൺ രതീഷിന്റെ കണ്ണിൽ കുരുമുളക് സ്േ്രപ അടിച്ച് സ്‌കൂട്ടർ എടുത്തുകൊണ്ടുപോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    18 Oct 2021 4:08 PM GMT

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്‌കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ
X

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ച ബന്ധുവിന്റെ സ്‌കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ. കരുവാറ്റ ചാമപ്പറമ്പിൽ വടക്കതിൽ അരുൺ മോഹനാണ് (22) ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്റെ ബന്ധുവായ പാലപ്പറമ്പിൽ കോളനിയിൽ രതീഷിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്.

മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചിരുന്നു. ഇതിൽ കുപിതനായ അരുൺ രതീഷിന്റെ കണ്ണിൽ കുരുമുളക് സ്േ്രപ അടിച്ച് സ്‌കൂട്ടർ എടുത്തുകൊണ്ടുപോവുകയായിരുന്നു. ശേഷം കരുവാറ്റ ചർച്ചിന് സമീപമിട്ട് കത്തിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story