Quantcast

മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ രണ്ടുപേർ പിടിയിൽ

ഉപയോക്താക്കൾക്കിടയിൽ 'പറവ' പേരിലാണ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-01 05:54:19.0

Published:

30 Nov 2023 9:40 PM IST

മയക്കുമരുന്ന് വിൽപ്പന
X

കൊച്ചി: നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ്, ഇടപ്പള്ളി സ്വദേശി അഹാന എന്നിവരെയാണ് എക്സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഉപയോക്താക്കൾക്കിടയിൽ 'പറവ' പേരിലാണ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ട്രാൻസ്ജെൻഡെഴ്സിനിടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 'നിശാന്തതയുടെ കാവൽക്കാർ' എന്ന പേരിൽ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് അർദ്ധരാത്രിയിൽ ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.

TAGS :

Next Story