Quantcast

ജർമ്മനിയിൽ നിന്ന് പോസ്റ്റൽ മാർഗം ലഹരിക്കടത്ത്; കൊച്ചിയില്‍ ഏഴുപേര്‍ അറസ്റ്റില്‍

326 എൽ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

MediaOne Logo

Web Desk

  • Published:

    15 Jan 2024 6:01 AM GMT

Kochi,Drug trafficking,Germany,NCB kochi,ലഹരിക്കടത്ത്,കൊച്ചി ലഹരി,latest malayalam news,
X

കൊച്ചി: ജർമ്മനിയിൽ നിന്ന് പോസ്റ്റൽ മാർഗം ലഹരിക്കടത്തിയ ഏഴുപേർ കൊച്ചിയിൽ പിടിയിൽ. എൻസിബിയുടെ കൊച്ചി യൂണിറ്റ് ആണ് പിടികൂടിയത്. ഇവരിൽ നിന്ന് 326 എൽ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ശരത് പാറക്കല്‍,ഷാരോണ്‍,അബിന്‍ ബാബു,അമ്പാടി കെ.പി,ഷാജി,അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴുദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.


TAGS :

Next Story