Quantcast

ട്രെയിൻ യാത്രക്കിടെ മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തു; യുവാവിനെ മറ്റ് യാത്രക്കാര്‍ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി

കേരള എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    13 Nov 2025 1:22 PM IST

ട്രെയിൻ യാത്രക്കിടെ മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്തു; യുവാവിനെ മറ്റ് യാത്രക്കാര്‍ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി
X

കോട്ടയം: ട്രെയിൻ യാത്രക്കിടെ മദ്യലഹരിയിൽ സ്ത്രീകളെ ശല്യം ചെയ്ത യാത്രക്കാരനെ മറ്റു യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. കേരള എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. കൊല്ലം തേവള്ളി സ്വദേശി വേലായുധൻ പിള്ളയാണ് പിടിയിലായത്.

കോട്ടയത്തുനിന്നും ട്രെയിനിൽ കയറിയ പ്രതി ട്രെയിൻ മുന്നോട്ട് എടുത്തത് മുതൽ സ്ത്രീകളെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതോടെ സഹയാത്രികർ ഇയാളുടെ ഷർട്ട് ഊരിയെടുത്ത് കൈ ബന്ധിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷന് പൊലീസിന് കൈമാറി. ഇയാളെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.

TAGS :

Next Story