തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരിയിൽ യുവാക്കളുടെ അതിക്രമം
കല്ലറ സ്വദേശികളായ അരുൺ, ശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരിയിൽ യുവാക്കളുടെ അതിക്രമം. കല്ലറ സ്വദേശികളായ അരുൺ, ശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11:30 യോടെയാണ് യുവാക്കൾ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ അക്രമം നടത്തിയത്. ജോലിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും മറ്റു ജീവനക്കാരെയും ഇവർ മർദിക്കാൻ ശ്രമിച്ചു. ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും ജീവനക്കാർ പരാതി നൽകി. വിവരമറിഞ്ഞെത്തിയ പൊലീസിനെയും യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചു.
Next Story
Adjust Story Font
16

