Quantcast

ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ കോടിക്കണക്കിന് രൂപ ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടമായെന്ന് സോളിഡാരിറ്റി

കഴിഞ്ഞ ബജറ്റിൽ 76.1 കോ​ടി രൂ​പ പ്രഖ്യാപിച്ചെങ്കിലും ചെലവഴിച്ചത് 10.79 കോ​ടി രൂ​പ​ മാത്രാണെന്നാണ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-02-12 13:42:33.0

Published:

12 Feb 2024 1:37 PM GMT

ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ കോടിക്കണക്കിന് രൂപ ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടമായെന്ന്  സോളിഡാരിറ്റി
X

കോഴിക്കോട്: ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കോടിക്കണക്കിന് രൂപയാണ് ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടമാകുന്നതെന്ന് ​സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി.

2023-24 ബ​ജ​റ്റി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നാ​യി വ​ക​യി​രു​ത്തി​യ​ത്​ 76.1 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 10.79 കോ​ടി രൂ​പ​യാ​ണ്​ ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​തെ​ന്ന്​ നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം അവശേഷിക്കെ വിവിധ പദ്ധതികൾക്കായി ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ തുകയുടെ 85 ശതമാനത്തിലധികം നഷ്ടപ്പെടുത്തുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുഹൈബ് പറഞ്ഞു.

കഴിഞ്ഞ ദിവസം നി​യ​മ​സ​ഭ​യി​ൽ പി. ​ഉ​ബൈ​ദു​ല്ല​യു​​ടെ ചോ​ദ്യ​ത്തി​ന്​ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ലാണ് ന്യൂനപക്ഷ വകുപ്പിന്റെ കെടുകാര്യസ്ഥത പുറത്തുവന്നത്. പ്രഖ്യാപിച്ച തുകയുടെ 14.2 ശതമാനം മാത്രമാണ് ചെലവഴിച്ചത്.

പ​ല പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി വ​ക​യി​രു​ത്തി​യ​തി​ൽ ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല. ഐ.​ടി.​സി ഫീ ​റീ ഇം​ബേ​ഴ്​​സ്​​മെ​ന്‍റ്​ സ്കീം , ന്യൂ​ന​പ​ക്ഷ കേ​​ന്ദ്രീ​കൃ​ത ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി , മൈ​നോ​റി​റ്റി റി​സ​ർ​ച്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ , പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​വി​കാ​സ്​ കാ​ര്യ​ക്രം, ഓ​ഫി​സ്​ ആ​ധു​നി​കീ​ക​ര​ണം എ​ന്നി​വ​ക്കാ​യി നീ​ക്കി​വെ​ച്ച തു​ക​യി​ൽ​നി​ന്നാ​ണ്​ ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​ത്ത​ത്. ഇ​തി​ൽ ഐ.​ടി.​സി ഫീ ​റീ ഇം​ബേ​ഴ്സ്​​മെ​ന്‍റ്​ സ്കീ​മി​നാ​യി ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

TAGS :

Next Story