ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതിനാൽ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങൾ
മഴ കനക്കുകയാണെങ്കിൽ ചങ്ങാടത്തിൽ മറുകരയിലേക്കെത്തുന്നത് സാധ്യമല്ല.

നിലമ്പൂർ: നിലമ്പൂർ ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതിനാൽ പുഴക്ക് അക്കരെ താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വാണിയം പുഴ, ഇരുട്ടു കുത്തി, കരിപ്പപൊട്ടി, കുമ്പളപ്പാറ ആദിവാസി ഉന്നതികളാണ് ഒറ്റപെട്ടത്. ചങ്ങാടത്തിൽ അതിസാഹസികമായി പുഴ മുറിച്ച് കടന്ന് വേണം ഇവർക്ക് പുറം ലോകത്ത് എത്താൻ . 243 വോട്ടർമാരാണ് പുഴക്ക് അക്കരെ താമസിക്കുന്നത്.
മഴ കനക്കുകയാണെങ്കിൽ ചങ്ങാടത്തിൽ മറുകരയിലേക്കെത്തുന്നത് സാധ്യമല്ല. ഈ വർഷവും ഇവിടെ അപകടമുണ്ടായിട്ടുണ്ട്. വനംവകുപ്പിന്റെ ഓഫീസിൽ സജ്ജീകരിച്ച പോളിങ് ബൂത്തിലായിരിക്കും ഇവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുക.
watch video:
Next Story
Adjust Story Font
16

