Quantcast

പിന്നോക്ക വിഭാഗം വിദ്യാർഥികൾക്കുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണം- നഈം ഗഫൂർ

അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിനു ഉത്തരവാദികളെ ഉടനെ പിടികൂടണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    15 Jun 2026 9:38 PM IST

പിന്നോക്ക വിഭാഗം വിദ്യാർഥികൾക്കുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണം- നഈം ഗഫൂർ
X

എറണാകുളം: പിന്നോക്ക വിഭാഗം വിദ്യാർഥികൾക്കുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രാദേശിക യൂണിറ്റ് ഭാരവാഹികളുടെ സംസ്ഥാന സംഗമം ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.

വിതരണം ചെയ്യപ്പെടാതെ കിടക്കുന്ന എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപയുടെ കുടിശ്ശികയും 16.4 കോടി രൂപയുടെ തീരദേശ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുകയും ഉടൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്ടിവിസ്റ്റും കേരള ഫോക് ലോർ അക്കാദമി മുൻ കൗൺസിൽ അംഗവുമായ അഡ്വ. പ്രദീപ് പാണ്ടനാട് മുഖ്യാതിഥിയായി. കെ.എം.സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. കെ.എം.ഷെഫ്രിൻ, രഞ്ജിത ജയരാജ്, ആഷിഖ് ടി.എ എന്നിവർ സംസാരിച്ചു. അഞ്ചരക്കണ്ടി ഡൻ്റൽ കോളേജിലെ നിതിൻ രാജ് വ്യവസ്ഥാപിത കൊലപാതകത്തിനിരയായി 2 മാസം പിന്നിട്ടിട്ടും ഡോ. റാം അടക്കമുള്ള യഥാർത്ഥ പ്രതികളെ പിടികൂടാത്തതിൽ ക്യാമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

TAGS :

Next Story