Quantcast

പിഎംശ്രീ പദ്ധതി; ആർഎസ്എസ് ഭീഷണിക്ക് വഴങ്ങിയാണ് സിപിഎം കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്

ചരിത്രം നിങ്ങളെ വർഗ വഞ്ചകരുടെ,പട്ടികയിൽ പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല

MediaOne Logo

Web Desk

  • Updated:

    2025-10-24 04:11:54.0

Published:

24 Oct 2025 9:40 AM IST

പിഎംശ്രീ പദ്ധതി; ആർഎസ്എസ് ഭീഷണിക്ക് വഴങ്ങിയാണ് സിപിഎം കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്
X

വി.പി ദുൽഖിഫിൽ Photo| Facebook

കോഴിക്കോട്: സിപിഐ ആത്മാർത്ഥതയോടു കൂടിയാണ്, പിഎം ശ്രീ പദ്ധതിക്കെതിരായി നിലപാട് സ്വീകരിക്കുന്നതെങ്കിൽ ആർഎസ്എസ് ഭീഷണിക്ക് വഴങ്ങി സിപിഐഎം കരാറിൽ ഒപ്പിട്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. ഇതിനെതിരായി ശക്തമായി പ്രതിഷേധിച്ചു എൽഡിഎഫ് മുന്നണിയിൽ നിന്ന് പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസിന് അടിയറവച്ച എൽഡിഎഫ് ഗവൺമെന്‍റിനെ സംരക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ നിന്ന് സിപിഐ പിന്മാറി മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന് ദുല്‍ഖിഫിൽ മറ്റൊരു പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സിപിഐ ആത്മാർത്ഥതയോടു കൂടിയാണ്, പിഎം ശ്രീ പദ്ധതിക്കെതിരായി നിലപാട് സ്വീകരിക്കുന്നതെങ്കിൽ ആർഎസ്എസ് ഭീഷണിക്ക് വഴങ്ങി സിപിഐഎം കരാറിൽ ഒപ്പിട്ടിരിക്കുകയാണ്. ഇതിനെതിരായി ശക്തമായി പ്രതിഷേധിച്ചു എൽഡിഎഫ് മുന്നണിയിൽ നിന്ന് പുറത്തുവരണം. അല്ലെങ്കിൽ ആർഎസ്എസിന് വഴങ്ങി, സിപിഎം എടുത്ത തീരുമാനത്തിനെതിരായി വരുന്ന, പ്രതിഷേധത്തെ തണുപ്പിക്കാൻ വേണ്ടി നടത്തിയ രക്ഷാപ്രവർത്തനമായി മാത്രമേ സിപിഐയുടെ നിലപാടിനെ കാണാൻ സാധിക്കൂ. ചരിത്രം നിങ്ങളെ വർഗ വഞ്ചകരുടെ,പട്ടികയിൽ പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

TAGS :

Next Story