'ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാടല്ല'; പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ
നഗരസഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചവർ ചെള്ളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണ് എന്നാണ് ഇന്നലെ പി.കെ ശശി പറഞ്ഞത്

മലപ്പുറം: പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ. രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജ്. മണ്ണാർക്കാട് പഴയ മണ്ണാർക്കാടല്ല, അത് ഏത് ബിലാൽ പറഞ്ഞാലും നഗരസഭക്ക് എതിരെയുള്ള അഴിമതി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ശ്രീരാജ് പറഞ്ഞു. നഗരസഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചവർ ചെള്ളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണ് എന്നാണ് ഇന്നലെ പി.കെ ശശി പറഞ്ഞത്. ഒരുത്തൻ്റെ സർട്ടിഫിക്കറ്റും DYFIക്ക് വേണ്ടെന്നും ബ്ലോക്ക് പ്രസിഡൻ്റ്. ഇന്നലത്തെ പരിപാടിക്ക് എത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വാർത്ത പ്രധാന്യം ലഭിച്ചില്ലെന്നും മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ അപഹസിച്ചെന്നും ശ്രീരാജ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

