Quantcast

ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ല, അംഗങ്ങള്‍ക്ക് ക്ഷേത്ര ഭരണമാകാം: എം.വി ഗോവിന്ദൻ

'ഡി.വൈ.എഫ്.ഐക്ക് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, യുവജന മുദ്രാവാക്യങ്ങള്‍ മാത്രമേയുള്ളൂ'

MediaOne Logo

Web Desk

  • Updated:

    2023-02-22 06:18:24.0

Published:

22 Feb 2023 5:59 AM GMT

mv govindan support left congress alliance tripura
X

mv govindan 

കണ്ണൂർ: ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡി.വൈ.എഫ്.ഐക്ക് രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, യുവജന മുദ്രാവാക്യങ്ങള്‍ മാത്രമേയുള്ളൂ. രാഷ്ട്രീയ സംഘടനയല്ലെന്ന് കോടതിയിൽ അഫിഡവിറ്റ് കൊടുത്തത് ശരിയാണ്. രാഷ്ട്രീയ സംഘടനയല്ലാത്തതിനാൽ ഡി.വൈ.എഫ്.ഐക്കാർക്ക് ക്ഷേത്ര ഭരണമാകാമെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ആർ.എസ്.എസുമായി സി.പി.എം നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ലെന്നാവർത്തിക്കുകയാണ് അദ്ദേഹം. സി.പി.എം-ആർ.എസ്.എസ് ചർച്ച എല്ലാവരും അറിഞ്ഞു നടത്തിയതാണ്. ദേവസ്വം ബോർഡിൽ രാഷ്ട്രീയ നിയമനം വേണ്ട എന്ന് തന്നെയാണ് പാർട്ടി നിലപാട്. ചർച്ച രഹസ്യമായിരുന്നില്ല, അത് ഇന്നും ഇന്നലെയും നാളെയും പറയുമെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രയാണം തുടങ്ങി. ഇന്നലെ കാസറഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ജാഥയെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ കരിവെള്ളൂരിൽ വെച്ച് സ്വീകരിച്ചു. തുടർന്ന് പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സന്ദർശനം നടത്തി. ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിലാണ് ആദ്യ പര്യടനം. നാളെ വൈകിട്ടോടെ ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കും

TAGS :

Next Story