Quantcast

എസ്എഫ്‌ഐ വനിതാ നേതാവിനെ മർദിച്ച ഡിവൈഎഫ്‌ഐ ഭാരവാഹിയെ പുറത്താക്കി

ഡിവൈഎഫ്‌ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഉണ്ണി. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2023-02-20 15:38:28.0

Published:

20 Feb 2023 3:35 PM GMT

എസ്എഫ്‌ഐ വനിതാ നേതാവിനെ മർദിച്ച ഡിവൈഎഫ്‌ഐ ഭാരവാഹിയെ പുറത്താക്കി
X

ആലപ്പുഴ: വനിതാ നേതാവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തി മർദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഹരിപ്പാട് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ ചിന്നുവിനെ മർദിച്ച അമ്പാടി ഉണ്ണിയെയാണ് ഡിവൈഎഫ്‌ഐ പുറത്താക്കിയത്. ഡിവൈഎഫ്‌ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഉണ്ണി. തുടർനടപടികൾ നാളെ ചേരുന്ന ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിൽ തീരുമാനിക്കും.

ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ചിന്നുവിനെ അമ്പാടി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സിപിഎം അനുഭാവികളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും നേരത്തെ പരാതി നൽകിയിരുന്നു.

TAGS :

Next Story