Quantcast

'രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങൻമാർ സൂക്ഷിക്കുക'; പാലക്കാട്ട് വിളംബര പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

കഴിഞ്ഞ മാസം 17-നാണ് രാഹുൽ മണ്ഡലത്തിൽ അവസാനമായി എത്തിയത്

MediaOne Logo

Web Desk

  • Published:

    24 Sept 2025 6:36 PM IST

രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങൻമാർ സൂക്ഷിക്കുക; പാലക്കാട്ട് വിളംബര പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
X

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയതിന് പിന്നാലെ വിളംബര പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങൻമാർ സൂക്ഷിക്കുക എന്നടക്കം വിളിച്ചുപറഞ്ഞാണ് പ്രതിഷേധം.

ലൈംഗികാരോപണം ഉയർന്ന് 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്. രാഹുലിന്റെ വാഹനത്തിൽ നിന്ന് എംഎൽഎ ബോർഡ് നീക്കി. കുന്നത്തൂർ മേട്ടിലെ രണ്ട് മരണവീടുകളിലാണ് രാഹുൽ ആദ്യം സന്ദർശനം നടത്തിയത്. കടകളിലും എംഎൽഎ ഓഫീസിന് സമീപമുള്ള വീടുകളിലും കയറി രാഹുൽ ആളുകളുമായി സംസാരിച്ചു. കഴിഞ്ഞ മാസം 17-നാണ് രാഹുൽ മണ്ഡലത്തിൽ അവസാനമായി എത്തിയത്.

TAGS :

Next Story