അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി
15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്

കണ്ണൂർ: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂർ കൊലക്കേസ് പ്രതിയെ DYFI മേഖല സെക്രട്ടറി യായി തെരഞ്ഞെടുത്തു. 15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്.
കണ്ണപുരം ഈസ്റ്റ് കമ്മിറ്റിയുടെ മേഖലാ സമ്മേളനത്തിനിടയിലാണ് ഷിജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
മുസ്ലിം ലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി.ജയരാജൻ. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചു മണിക്കൂറുകൾക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയിൽ വെച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
ഷുക്കൂർ വധക്കേസിൽ 15ാം പ്രതിയാണ് കെ.ഷിജിൻ. ഇന്ന് ചേർന്ന സമ്മേളനത്തിലാണ് ഷിജിനെ മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Adjust Story Font
16

