Quantcast

ആംബുലൻസ് വൈകും, കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ബൈക്കുമായി പാഞ്ഞ് ആശ്വിനും രേഖയും

ശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടിയ കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ഡി. വൈ.എഫ്.ഐ പ്രവർത്തകരായ അശ്വിനും രേഖയും

MediaOne Logo

Shefi Shajahan

  • Updated:

    2021-05-07 11:24:59.0

Published:

7 May 2021 11:11 AM GMT

ആംബുലൻസ് വൈകും, കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ബൈക്കുമായി പാഞ്ഞ് ആശ്വിനും രേഖയും
X

പുന്നപ്രയിലെ ഒരു സി.എഫ്‌.എൽ.ടി.സി. പതിവ് പോലെ ഭക്ഷണ വിതരണത്തിന് പോയതാണ് ഡി. വൈ. എഫ്. ഐ പ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും.

അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്. രോഗിക്ക് ശ്വാസം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ആംബുലൻസ് എത്താൻ കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കിയ ഇരുവരും ശ്വാസത്തിനായി പിടയുന്ന രോഗിയുമായി കാത്തിരിക്കാൻ തയ്യാറായില്ല, അനന്തുവും രേഖയും പി പി ഇ കിറ്റ്‌ ധരിച്ച്‌ ഉടൻ ബൈക്കിൽ കയറുന്നു. അവർക്ക്‌ ഇടയിൽ ആ രോഗിയെ ഇരുത്തി അതിവേഗം ബൈക്കുമായി ആശുപത്രിയിലേക്ക് കുതിക്കുന്നു.

സി.എഫ്‌.എൽ.ടി.സിയിൽ ഭക്ഷണം നൽകാനെത്തിയ ഡി. വൈ. എഫ്. ഐ പ്രവർത്തകർ അങ്ങനെ സമയോചിതമായി ഇടപെട്ട് ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്ന കാഴ്ച ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

കോവിഡ് രോഗികളെ പാർപ്പിക്കുന്ന പുന്നപ്രയിലെ പോളിടെക്നിക് ഹോസ്റ്റലിലാണ് സംഭവം.

ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം രംഗത്തു വന്നു.

അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്. ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ. അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു,അഭിവാദ്യങ്ങൾ നേർന്നു. റഹീം ഫേസ്ബുക്കിൽ കുറിച്ചു

എ. എ റഹീമിന്റെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്.

ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ.

അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു,അഭിവാദ്യങ്ങൾ നേർന്നു.

സിഎഫ്എൽടിസിയിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്.യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്‌.നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ.....

നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു

കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ.

അപരനോടുള്ള സ്നേഹം,കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.

അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നു.

അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.

രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്.

ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

TAGS :

Next Story